ചിതറി തെറിച്ച ചോര തുള്ളികള്‍
നക്കി തുടച്ചു എല്ലിന് കഷണം കടിച്ചു പറിച്ചു
തീന് മേശമേല്‍ വിപ്ലവം സൃഷ്ടിച്ച ഒരു ജനത
കാറ്റ് വീശി
കടല്‍ കേറി
ഉരുള്‍ പൊട്ടി
മല മുങ്ങി
പ്രളയം എന്ന ചെല്ലപ്പേരില്‍ അവന് പടര്‍ന്നു
വൃണം പിടിച്ച പാദങ്ങള്
ഓടി തളര്ന്നു
വയറു പിളര്ന്ന വിശപ്പ് സഹിക്കാതെ
അവര്‍ വീണ്ടും ഒന്നിച്ചു തീന് മേശമേല്‍
അപ്പം തികയാതെ കരളു പറിച്ചു ഭക്ഷിച്ചു ചിലര്‍
തിന്നോടുക്കി പരസ്പരം
പച്ച ചോരയില്‍ നാരങ്ങ പിഴിഞ്ഞ് ദാഹം തീര്ത്തവര്‍
ഒടുവില്‍ ഒരാള്‍ മാത്രം ആയി
നാളെയുടെ വിപ്ലവ നായകന്‍
അവന് ആര്‍ത്തു കൂവി
"വിപ്ലവം ജയിച്ചു പ്രളയം തോറ്റു"