കഴിഞ്ഞ ആഴ്ച കണ്ണന് കാണിക്ക ഇടാൻ വല്ല്യമാമ ഒരു പത്തിന്റെ തുട്ടു തന്നിരുന്നു. തിരക്കിന്റെ ഇടയിൽ ആ കാര്യം അങ്ങ് മറന്നു.
കുറച്ചു അങ്ങോട്ട് കഴിഞ്ഞപ്പോൾ കാലിൽ ഒരു തട്ട്, ഞെട്ടി ഉണർന്നപ്പോൾ ഒരു ചുന്ദരി കുഞ്ഞു വാവ അച്ഛന്റെ മടിയിൽ ഇരുന്നു കുറുമ്പ് കാട്ടി കളിക്കുന്നു
പുത്തൻ പച്ച പട്ടു പാവാടയും ചന്ദന കുറിയും ഒക്കെ ഇട്ടു കുഞ്ഞിപെണ്ണു കണ്ണനെ കാണാൻ പോകുന്ന സന്തോഷത്തിൽ ആണ്
വല്ല്യമാമേ ക്ഷമിക്കണം
ആ പത്തിന്റെ തുട്ടു ഞാൻ ഇവൾക്ക് കൊടുക്കുവ .
ഈ വർഷത്തെ ആദ്യ കൈനീട്ടം ...
നന്മയുള്ള കോപ്പന്
ReplyDelete