ശരിക്കും ഈസ്റ്റെരും ഓണവും പെരുന്നാളും ഒക്കെ .. എനിക്ക് തൊട്ടു കൂട്ടലിന്റെ വക ഭേദങ്ങൾ മാത്രം ആണ്
ഈസ്റ്റരിനു അപ്പോം താറാവ് സ്റ്റൂം ചേർത്ത് അടിക്കും
പെരുന്നാളിനും പശൂന്റെ തുട ചേർത്ത് അടിക്കും
അടിച്ചടിച്ച് എന്റെ കരളു ഇന്ന് മതേതരം ആണ്
സർവലൗകിക മദ്യപാനത്തിന്റെ മഹത്തായ ഉദാത്തമായ അടയാളം
ഒടുവിൽ എന്റെ
കരളു പറയും
ഇതിലും ഭേദം
നിൻറെ വർഗീയ വാദി സ്വപ്‌നങ്ങൾ ആണെന്ന്
പ്രണയം എന്ന ജിഹാദ് ആണെന്ന്
No comments:
Post a Comment