വൈക്കം കായിലിൽ ഓളം തുള്ളുമ്പോൾ
ഓർത്തു ഞാനെന്റെ ഓമലെ
നിന്റെ ചുണ്ടിലെ ചന്ദ്രിക പുഞ്ചിരി
കണ്ടത് പോലൊരു മിന്നായം
കടത്തു ഞാനൊന്നു അടുപ്പിച്ചപ്പോൾ
കരയ്ക്ക് നിന്നൊരു സുന്ദരി
നിന്ടെ കവിള് ഞാനന്ന് കവർന്നെടുതൊരു
കനവു കണ്ടൊരു കാലം
കടകണ്ണ് കൊണ്ടെൻ കരിമ്പ് തോട്ടത്തിൽ
മദിച്ചു ഉണർത്തിയ കള്ളി പെണ്ണെ
തിരിച്ചു നിന്നൊരാ മഴയുടെ ചോട്ടിൽ
മനസ്സ് ഒളിപ്പിച്ച മോഹ പെണ്ണെ
വൈക്കം കായിലിൽ ഓളം തുള്ളുമ്പോൾ
ഓർത്തു ഞാനെന്റെ ഓമലെ
നിന്റെ ചുണ്ടിലെ ചന്ദ്രിക പുഞ്ചിരി
കണ്ടത് പോലൊരു മിന്നായം
No comments:
Post a Comment