Thursday, May 30, 2013

മൈര്

പണ്ടൊക്കെ എല്ലാരും മൈര് മൈര്  ആയിരുന്നു
പിന്നെ
കാലം മാറി കഥ മാറി
കാലാവസ്ഥ എങ്ങും മാറി
ജോക്കി ഇട്ട മനസ്സുകൾക്ക്
ഫക്ക് ഫക്ക് ആയി

എങ്കിലും എനിക്കെന്റെ പഴയ മൈരാണിഷ്ടം
എന്റെ ശ്രേഷ്ഠ മൈര് 

Wednesday, May 08, 2013

ഇൻസുലിൻ


ഉറവ  വറ്റിയ  വിരലുകള്‍ പിഴിഞ്ഞ്  രക്തവും കഭ വും പ്രണയിച്ച ജീവന്റെ ദാഹശമിനിയിൽ  മുക്കി ഇത്തിരി പോന്നോളം ഓർമ്മകൾ പ്രണയിക്കുന്ന വരികൾ എഴുതുവാൻ ആഗ്രഹം
എങ്കിലും
കിടക്കയിൽ  ഉറങ്ങുന്ന ഇൻസുലിൻ സൂചികൾ തരുന്ന മധുരമായ വേദന പറയുന്നു
"മുറിവുകൾ  ഉണങ്ങാത്ത ഞരമ്പുകൾ പാവമല്ലേ ..
കൊത്തി നുറുക്കുവാൻ ഇനി എത്ര കാലം ബാക്കി "

Saturday, April 13, 2013

കൈനീട്ടം


കഴിഞ്ഞ ആഴ്ച  കണ്ണന് കാണിക്ക ഇടാൻ വല്ല്യമാമ ഒരു പത്തിന്റെ തുട്ടു തന്നിരുന്നു. തിരക്കിന്റെ ഇടയിൽ ആ കാര്യം അങ്ങ് മറന്നു. 
ഇന്ന് വെളുപ്പിനെ ജോലീം കഴിഞ്ഞു നമ്മുടെ സ്വന്തം ആന വണ്ടിയുടെ പുറകിൽ ഇങ്ങനെ കുണുങ്ങി കുണുങ്ങി വരുകയായിരുന്നു .മേടമാസത്തിലെ സുഖമുള്ള പുലർകാല കാറ്റും വണ്ടിയുടെ താരാട്ടും കൂടി ആയപ്പോൾ  ചെറുതായൊന്നു മയങ്ങി 
കുറച്ചു അങ്ങോട്ട്‌ കഴിഞ്ഞപ്പോൾ കാലിൽ ഒരു തട്ട്, ഞെട്ടി ഉണർന്നപ്പോൾ ഒരു ചുന്ദരി കുഞ്ഞു വാവ അച്ഛന്റെ മടിയിൽ  ഇരുന്നു കുറുമ്പ് കാട്ടി കളിക്കുന്നു 
പുത്തൻ പച്ച പട്ടു പാവാടയും ചന്ദന കുറിയും ഒക്കെ ഇട്ടു കുഞ്ഞിപെണ്ണു  കണ്ണനെ കാണാൻ പോകുന്ന സന്തോഷത്തിൽ ആണ് 
വല്ല്യമാമേ ക്ഷമിക്കണം 
ആ പത്തിന്റെ തുട്ടു ഞാൻ ഇവൾക്ക് കൊടുക്കുവ . 

ഈ വർഷത്തെ ആദ്യ കൈനീട്ടം ...

Tuesday, April 02, 2013

വൈക്കം കായലിൽ വീണ്ടും ഒള്ളം തുള്ളുമ്പോൾ

വൈക്കം കായിലിൽ ഓളം തുള്ളുമ്പോൾ 
ഓർത്തു ഞാനെന്റെ ഓമലെ 
നിന്റെ ചുണ്ടിലെ ചന്ദ്രിക പുഞ്ചിരി 
കണ്ടത് പോലൊരു മിന്നായം 

കടത്തു ഞാനൊന്നു അടുപ്പിച്ചപ്പോൾ 
കരയ്ക്ക്‌ നിന്നൊരു  സുന്ദരി 
നിന്ടെ കവിള് ഞാനന്ന് കവർന്നെടുതൊരു
കനവു കണ്ടൊരു കാലം 

കടകണ്ണ് കൊണ്ടെൻ കരിമ്പ്‌ തോട്ടത്തിൽ 
മദിച്ചു ഉണർത്തിയ കള്ളി പെണ്ണെ 
തിരിച്ചു നിന്നൊരാ മഴയുടെ ചോട്ടിൽ 
മനസ്സ് ഒളിപ്പിച്ച മോഹ പെണ്ണെ 

വൈക്കം കായിലിൽ ഓളം തുള്ളുമ്പോൾ 
ഓർത്തു ഞാനെന്റെ ഓമലെ 
നിന്റെ ചുണ്ടിലെ ചന്ദ്രിക പുഞ്ചിരി 
കണ്ടത് പോലൊരു മിന്നായം 


Monday, April 01, 2013

പിച്ചും പേയും


എഴുതപെടാത്ത 
വിലാപങ്ങളിൽ 
വരിയുടച്ച 
വാക്കുകൾ 
ആണെന്റെ കവിത 

കണ്ണുകൾ 
കെട്ടി 
കാമം പൊഴിക്കുന്ന 
നീതി പീടതിന്റെ 
പരിഹാസം ആണെന്റെ കവിത 

ഇനി 
കവിത ആരെന്ന ചോദ്യം 
ഉയരുമ്പോൾ 

വിരലുകൾ 
പ്രസവിക്കുന്ന വാക്കല്ല കവിത 
വർത്തമാനത്തിന്റെ 
ഏമ്പക്കം ആണ്  കവിത 




Thursday, March 28, 2013

നാനാത്വത്തിൽ ഏകത്വം



ശരിക്കും ഈസ്റ്റെരും  ഓണവും പെരുന്നാളും ഒക്കെ .. എനിക്ക് തൊട്ടു കൂട്ടലിന്റെ  വക ഭേദങ്ങൾ മാത്രം ആണ് 
ഓണത്തിന് അവിയല് കൂട്ടി അടിക്കും 
ഈസ്റ്റരിനു അപ്പോം താറാവ് സ്റ്റൂം  ചേർത്ത് അടിക്കും 
പെരുന്നാളിനും പശൂന്റെ തുട ചേർത്ത് അടിക്കും 

അടിച്ചടിച്ച് എന്റെ കരളു ഇന്ന് മതേതരം ആണ് 

സർവലൗകിക  മദ്യപാനത്തിന്റെ മഹത്തായ ഉദാത്തമായ അടയാളം 

ഒടുവിൽ  എന്റെ 
കരളു പറയും 
ഇതിലും ഭേദം 
നിൻറെ വർഗീയ വാദി സ്വപ്‌നങ്ങൾ ആണെന്ന് 
പ്രണയം എന്ന  ജിഹാദ് ആണെന്ന് 

Monday, March 04, 2013

ഉറുമ്പുകള്‍

ഇനി ഞാനെന്ന സ്വപ്നവും പേറി യാത്ര പുറപെടുമ്പോള്‍
കീറിയ തട്ടത്തിന്റെ വിടര്‍ന്ന കണ്ണുകള്‍ 
യാത്ര ആക്കാന്‍ ഉമ്മറ പടിയില്‍ 
നീ നനച്ചിട്ട നിന്‍റെ സ്വപ്‌നങ്ങള്‍ മാത്രം 

നഖങ്ങളില്‍ നര വീണ കാമം 
പൊടിക്കുന്ന രാവുകള്‍ ഇനി എത്ര ബാക്കി 

യാത്ര 
തുടരുന്നു 

എന്‍റെ കീറിയ നാറിയ  ചിന്തകള്‍ ഭക്ഷിച്ചു 
നിനക്ക് വിശപ്പടക്കാം 
നിന്‍റെ കുട്ടികള്‍ക്ക് മുലയൂട്ടാം 

ഒടുവില്‍ 
ഉദരം വിശക്കുമ്പോള്‍ 

ഒന്ന് കാറി തുപ്പുക

തുപ്പലുകള്‍ തിന്നാന്‍ ഉറുമ്പുകള്‍ വരിയായി വരും 
ഞാനും .... 



ഹഹഹ ..എന്നാ ഇഷ്ടമായില്ലേ??

Search This Blog