തറ പറ പന..പാടി പഠിച്ചതാ കൊച്ചിലെ......
പലരും പറഞ്ഞത് ചൊല്ലി കേട്ടും തല്ലി കേട്ടും
മുട്ടുകുത്തി തറയില്‍ പറപറ ഉരഞ്ഞതും
സ്ലേറ്റു വക്കു കൊണ്ടെന്‍ ചുണ്ട് മുറിഞ്ഞതും.
പന എന്ന ജീവിത മരത്തിനു വേണ്ടി...
കാലമേറെ കഴിഞ്ഞു..
കാടും പുഴയും കടന്നു മണല്‍ തീരത്ത്
നൌക അടുത്തപ്പോള്‍
പറ കൊണ്ട് അളന്നു തറകള്‍ കൂട്ടാന്‍
പനകളുടെ നാട്ടില്‍ കൂട് കൂട്ടിയത്...
ഉച്ചി മറച്ച അറബി മാഷുമാര്‍
ഇന്നും പഠിപ്പിക്കുന്നു...
തറ പറ പന...
തറ തുടച്ചും പറ കൊണ്ട് അളന്നും.പന കേറിയും..
ഈ വഴി യാത്രയില്‍ ഇനിയും കാതങ്ങള്‍ ഏറെ ......!!!
No comments:
Post a Comment