Saturday, March 17, 2012

വെറുമൊരു ഗുണ്ട്


വെറുമൊരു ഗുണ്ട്   




 സംഭവം നടക്കുന്നത് ഏകദേശം ഭാരതത്തിനു സ്വാതന്ദ്ര്യം  കിട്ടി നാല്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ആണ്....നമ്മുടെ കഥ നായകന്‍ തോമ നാലാം ക്ലാസ്സില്‍ മൂന്നു  വര്‍ഷത്തെ കധിനധ്വനതിനു  ശേഷം ഗ്രാമ സേവനത്തിനു ജീവന്‍ ഉഴിഞ്ഞു വെച്ച് നടക്കുന്ന സമയം...ആള് ഭയങ്കര സാമര്ത്യക്കാരന്‍ ആണ്..നാട്ടുകാരുടെ പൊന്നോമന ..ഓമനയുടെ കാര്യം പറഞ്ഞപ്പോള്‍ ആണ് ഒരു കാര്യം ഒര്മവനത്
തോമാച്ചന്റെ കൂടെ നാലാം ക്ലാസ്സു വരെ ഉള്ള എല്ലാ തരത്തിലും രണ്ടും മൂന്നും വര്ഷം പഠിച്ചുടീച്ചറിനെ കാട്ടിലും വലിയ ആകാരം ഉണ്ടായപ്പോള്‍ ടീച്ചര്‍മാര്‍  തന്നെ ഓമനയുടെ അച്ഛന്‍ കുട്ടപ്പന്‍ ചേട്ടായിയെ വിളിച്ചു പറഞ്ഞു...."കുട്ടപ്പാ .ഇനി തന്‍ തന്റെ മോളെ ഇങ്ങോട്ട് വിടണ്ട ..പഠിച്ചത് മതി ഇനി ആരുടെ എങ്കിലും കൈ പിടിച്ചു കൊടുക്കാന്‍""'......,..അങ്ങനെ കീഴെ തൊടി ഗവര്‍മെന്റ് യു പി സ്കൂളില്‍ നിന്ന് ഒരേ ദിവസം വി ആര്‍ എസ് എടുത്തു പിരഞ്ഞവരാനു തോമാച്ചനും ഓമന കുട്ടിയും .
ക്ലാസ്സിലെ രണ്ടു തലമുതിര്‍ന്ന വിദ്യാര്‍ഥികളായ തോമാച്ചനും ഓമനയും തമ്മില്‍ സാധാരണപോലെ ചെറിയ ഒരു ആകര്‍ഷണം ഒക്കെ ഉണ്ടായി .പക്ഷെ പഠിക്കാന്‍ ഒരു പാട് ഉണ്ടായിരുന്നത് കൊണ്ട് അവര്‍ക്ക് കൂടുതല്‍ സംസാര ക്രിയകള്‍ക്കു സമയം ലഭിച്ചില്ല...എങ്കിലും ഒമാനകുട്ടി തന്റെ മയങ്ങിയ കണ്ണ് കൊണ്ട് തോമാച്ചനു നിദ്രവിഹീനമാക്കാനുള്ള കാര്യങ്ങള്‍ ഒക്കെ യഥേഷ്ടം ചെയ്തു കൊടുത്തിരുന്നു ..എന്നാലും തോമാച്ചനു ഉള്ളിന്റെ ഉള്ളില്‍ എന്തോ ഒരു പന്തികേട്‌ ..അതുകൊണ്ട് തോമാച്ചന്‍ ഒമാനകുട്ടിയോടു കൂടുതല്‍ അടുക്കാന്‍ നോക്കിയില്ല,,എങ്കിലും എപ്പോലോക്കെയോ...ഓമനേ കുറിച്ച് തോമാച്ചന്‍ ഓര്‍ത്തിരുന്നു ..
അങ്ങനെ പള്ളി പെരുന്നാള്‍ ആയി...
തോമാച്ചന്‍ തിരക്കോട് തിരക്ക്...തോമാച്ചന്റെ ഭാവം കണ്ടാല്‍ ഇത്രയും ഉത്തരവാദിത്തം പോപ്പിന് പോലും ഇല്ല എന്ന മട്ടിലാണ്‌ ...ബാന്ട് കാരുടെ കാര്യം..അലങ്ഗാര കൂട്ടര്‍....,..വെടിക്കാര്‍....,....വളക്കട ക്കാര്‍.....,....അങ്ങനെ നൂറു കൂട്ടം കാര്യങ്ങള്‍ എല്ലാം ശരിയാക്കുന്നത് പുള്ളിക്കാരന്‍ ആണെന്നാണ് സ്വയം ഭാവം. സത്യത്തില്‍ കപ്യാര് ഗീവര്‍ഗീസിന്റെ കൂടെ ഒരു കൈ സഹായത്തിനു പോകുന്നു അത്രയേ ഉള്ളു....കപ്യര്‍ക്കു ദാഹിക്കുമ്പോള്‍ ഇച്ചിരി വെള്ളം അനത്തി കൊടുക്കാനും..യാത്രക്കിടയില്‍ കൊളുത്തില്ലാത്ത കക്കൂസില്‍ ഇരിക്കുമ്പോള്‍ പുറത്തു കാവല്‍ നില്‍ക്കാനും ..അങ്ങനെ അങ്ങനെ വളരെ ഉത്തര വാദിത്ത പരമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ തോമ ബഹുദൂരം മുന്നില്‍ ആണ് ...
മൂന്നു ദിന പെരുന്നാള് അവസാന ദിവസം ആയി...രാത്രി എട്ടു കഴിഞ്ഞു .ഇന്നാണ് കലാ പരിപാടികള്‍   പിന്നെ തോമയുടെ ഇഷ്ട പരുപാടി ആയ വെടികെട്ടും...ഒരു പുത്തന്‍ നീല കളര്‍ ഷര്‍ട്ടും അറ്റം എത്താത്ത ഒരു കള്ളി മുടും കഴുത്തില്‍ ഒരു കിടിലന്‍ കര്ചീഫും ഒക്കെ കെട്ടി നമ്മുടെ കഥ നായകന്‍ പള്ളി പറമ്പില്‍ ആവേശത്തോടെ നടക്കുന്നുണ്ട്..ഇടയ്ക്കു മൈക്കില്‍ നിന്ന് കപ്യാര് ചേട്ടന്‍ ഒരു വിളിസഹായി തോമ എത്രയും പെട്ടെന്ന് മേടയില്‍ എത്തേണ്ടതാണ്....തോമ ഞെട്ടി ...ഇതെന്നത ഇപ്പോള്‍ ഒരു ആവശ്യം ..ഇനി എന്നെ വിളിക്കരുത് എന്ന് ഞാന്‍  കപ്യരോട് പറഞ്ഞതാണല്ലോ...വള കടകള്‍ എല്ലാം കേറി നിരങ്ങാന്‍ ഉള്ളതാണ്..പിന്നെ വെടിക്കാരുടെ അടുക്കല്‍ കുശലം പറയണം.....പുതിയ വെടികള്‍ എത്ര എണ്ണം വന്നിട്ടുണ്ട്....അങ്ങനെ നൂറു കൂട്ടം അറിയാനുണ്ട്....അപ്പോള കപ്യാരുടെ ഒരു വിളി....തോമ ഇച്ചിരി നീരസത്തോടെ മേടയിലോട്ടു ഓടി ...നേരെ ചെന്ന്...വീണത്‌ കപ്യാരുടെ ഒന്നര കാലന്‍ ഇളയ മോന്റെ മണ്ടക്ക്....."കൊന്നൊട എന്റെ ചെക്കനെ നീ" ..കപ്യാര് കലി പൂണ്ടു...കപ്യാരുടെ മോന് കൊച്ചിലെ പോളിയോ വന്നു ഒരു കാലു ശേഷി ഇല്ലാതെ പോയതാണ്....ഇന്ന് അപ്പന്റെ കൂടെ പെരുന്നാള് കാണാന്‍ വന്നതാ ..കുറച്ചു കഴിഞ്ഞപ്പം ചെക്കന് വീട്ടില്‍ പോകണം എന്ന്..ഇനി ഇപ്പം ഗീവര്‍ഗീസിനു ചെക്കനെ വീട്ടില്‍ കൊട്നു വിടാന്‍ പറ്റത്തില്ല ..പെണ്ണും പിള്ളക്കണേല്‍ ഗാനമേള കണ്ടിട്ടേ പോകു എന്നും....അതുകൊണ്ട്  തോമാച്ചന്റെ സഹായം വേണം ചെക്കനെ വീട്ടിലാക്കാന്‍ ..അതിനായിരുന്നു അനൌന്‍സ്മെന്റ് ...കപ്യാരെ ..ഞാന്‍ നേരത്തെ പറഞ്ഞതല്ലേ....എനിക്ക് വൈകിട്ട് സമയം കിട്ടില്ല എന്ന്...ചെക്കന്‍ ഇവിടെ എവിടെങ്ങിലും ഇരുന്നോളും ..ഇടയ്ക്കു ഞാന്‍ നോക്കികോളം...."അത് നടക്കില്ല തോമ.....എന്റെ പൊന്നല്ലേ ഈ ചെക്കനെ ഒന്ന് വീട്ടില്‍ കൊണ്ട് ചെന്നാക്ക് ...ഡാ തോമാച്ച കഷ്ടം ഉണ്ടെട...നിനക്ക് വെടിക്കാരുടെ കൈയ്യില്‍നിന്ന് ഒരു ഗുണ്ട്  മേടിച്ചു തരാം...ഏറ്റോ..!!!തോമാച്ചന്റെ കണ്ണ് വികസിച്ചു ..ഗുണ്ട് എന്ന് കേട്ടപ്പം തന്നെ..!
എന്നാലും കപ്യാരുടെ വീട്ടില്‍ പോകുവാ എന്നത് ഒരു പ്രശ്നം ആണ്....എന്നതാന്നു വെച്ചാല്‍ കപ്യാരുടെ വീട്ടില്‍ പോകണം എങ്കില്‍ ഓമനയുടെ മുറ്റത്തു കൂടി പോണം ....അതും ഈ അസമയത് ..അവളെ പള്ളിയില്‍ കണ്ടും ഇല്ല.....വീട്ടില്‍ തന്നെ കാണും....ശെടാ എന്നതാ ഇപ്പം ചെയ്യുക...ഒരു ഗുണ്ടിനു വേണ്ടി ആറ്റം ബോംബു തലയില്‍ വെക്കേണ്ട ഗതി ആയല്ലോ...മനസ്സില്ല മനസ്സോടെ തോമാച്ചന്‍ കപ്യാരുടെ കുഞ്ഞാടിനെയും ഒക്കത്ത് എടുത്തു ...ഓമനയുടെ ഭവനം ലക്ഷ്യമാക്കി യാത്ര തുടങ്ങി....ക്ഷമിക്കണം  കപ്യാരുടെ ഭവനം.....
പള്ളി പറമ്പും തെക്കേടത് രേമ്മ്മിച്ചന്റെ റബ്ബര്‍ പുരയും കഴിഞ്ഞാല്‍ ..റോഡില്‍ ആരുമില്ല....പിന്നെ ഒരു വഴുക്കന്‍ റോഡാ..ചെക്കനേം താങ്ങി തോമാച്ചന്‍ മലയാറ്റൂര്‍ മല കേറുന്ന പോലെ കേറി,,,
ഓമന നിലയത്തില്‍ വെളിച്ചം ഉണ്ട്...അപ്പോള്‍ ആരും കിടന്നിട്ടില്ല....ശബ്ദം ഉണ്ടാക്കാതെ തോമാച്ചന്‍ പതുക്കെ കപ്യാരുടെ വെട്ടിലോട്ടു കേറി..അപ്പച്ചോ ഞാന തോമച്ചനന്നെ...കൊച്ചിനെ തരാന്‍ വന്നതാ ചേട്ടത്തിയും മൂത്തവനും താമസിച്ചേ വരൂ....തോമാച്ചന്‍ കപ്യാരുടെ കാര്ന്നോരോട്  പറഞ്ഞു..കൊച്ചിനെ അകതോട്ടു തട്ടി ..തോമാച്ചന്‍ പതുക്കെ ഓമനേടെ പറമ്പിലോട്ടു  ഇറങ്ങി .........
മുന്നില്‍ കൂടെ പോകണ്ട എന്ന് കരുതി വിറകു പുരയുടെ അടുത്ത് കൂടി തോമാച്ചന്‍ ഒരു പൂച്ചയെ പോലെ പതുങ്ങി പതുങ്ങി നടന്നു....അപ്പോളാണ് വിറകു പുരയില്‍ ഒരനക്കം....തോമാച്ചന്‍ പുരയുടെ ഒടിഞ്ഞിരുന്ന പലക ചെറുതായി ഇളക്കി നോക്കി....തോമാച്ചന്റെ കണ്ണില്‍ പൂരത്തിന് പൊട്ടിക്കുന്ന പൂക്കുട പടക്കം കണ്ട പോലെ മഞ്ഞളിച്ചു..ഓമനയും വാച്ച് കടക്കാരന്‍ ചാക്കോയും പരസ്പരം തൊടാതെ പുരയുടെ മൂലയ്ക്ക് നില്‍ക്കുന്നു... 
തോമാച്ചന്റെ ഉള്ളൊന്നു കാളി...അവര് എന്നെ കണ്ടോ....പതുക്കെ തോമാച്ചന്‍ പുറകോട്ടു വലിഞ്ഞു നടന്നു.....
തോമാച്ച....പിന്‍വിളി കേട്ട് അവന്‍ തിരിഞ്ഞു ...അഴിച്ചിട്ട മുടിയും വിടര്‍ന്ന കണ്ണുകളും ചുവന്ന കവിള്‍ തടവുമായി മുട്ടോളം  എത്തുന്ന പുള്ളി പാവാടയും ഇട്ടു ഓമന...കണ്ണുകളില്‍ ഭയത്തിന്റെ നേരിയ വെപ്രാളം...നിലാവിന്റെ നേര്‍ത്ത വെട്ടത്തില്‍ അവള്‍ സുന്ദരിആയ മാലാഖയെ പോലെ തോന്നി തോമാച്ചനു ...അവളുടെ കണ്ണുകളിലെ പ്രകാശം അവനില്‍ ഇതുവരെ അറിയാത്ത ഒരു വികാരം തിരികൊളുത്തി...ഓമന...വിറകു പുരയുടെ പുറത്ത് നിലാ വെളിച്ചത്തില്‍  അവന്‍ അവളുടെ സൌന്ദര്യം തിരിച്ചറിഞ്ഞു....
തോമാച്ച ....അവളുടെ ചുണ്ടുകള്‍ വിറച്ചിരുന്നു....ഇത് ആരോടും പറയരുത്...തോമാച്ചനെ ഉള്ളു എനിക്ക് ഒരു ധൈര്യമായി ..ഞങ്ങളെ സഹായിക്കണം.....
വിറകു പുരയില്‍ നിന്ന് ഫോറിന്‍ സിഗരറ്റിന്റെ മണം തോമാച്ചന്റെ മൂക്കിലോട്ടു കുന്തം പോലെ കുത്തി കേറി......
അവന്‍ പതുക്കെ തിരിഞ്ഞു നടന്നു...
തിട്ട ഇറങ്ങുമ്പോള്‍ ..പള്ളി പറമ്പില്‍ നിന്ന് ആദ്യത്തെ കുട ആകാശത്ത് വിരിഞ്ഞിരുന്നു .....തോമാച്ചന്റെ നടത്തത്തിനു വേഗം കൂടി ......കപ്യാര് പറഞ്ഞ ഗുണ്ട് മാത്രം ആയിരുന്നു അവന്റെ മനസ്സില്‍....,..... 

6 comments:

  1. (((((((((((((((((ട്ടോ ))))))))))))))))))))))

    ReplyDelete
  2. നന്നായിട്ടുണ്ട് mr. കോപ്പന്‍ , താങ്ങള്‍ താങ്കളുടെ പേരിനെ അര്ത്ഥവ ത്താക്കുമാര് എഴുതിയിരിക്കുന്നു , കോപ്പിലെ കഥ , കോപ്പിലെ കവിത എന്നൊക്കെ കേട്ടിട്ടുണ്ട് , ഇപ്പൊ ഒരു കൊപ്പന്റെ കഥയും വായിക്കാന്‍ പറ്റി, ഇനിയും താങ്കളുടെ കോപ്രായങ്ങളും , കോപ്പ് കളും ഇവിടെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു .

    ReplyDelete
  3. നന്നായിട്ടുണ്ട് mr. കോപ്പന്‍ , താങ്ങള്‍ താങ്കളുടെ പേരിനെ അര്ത്ഥവ ത്താക്കുമാര് എഴുതിയിരിക്കുന്നു , കോപ്പിലെ കഥ , കോപ്പിലെ കവിത എന്നൊക്കെ കേട്ടിട്ടുണ്ട് , ഇപ്പൊ ഒരു കൊപ്പന്റെ കഥയും വായിക്കാന്‍ പറ്റി, ഇനിയും താങ്കളുടെ കോപ്രായങ്ങളും , കോപ്പ് കളും ഇവിടെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു .

    ReplyDelete
  4. എടാ തെണ്ടി പട്ടീ ഞാന്‍ എഴുതിയത് കോപ്പി അടിക്കുന്നോ ?

    ReplyDelete
  5. യു ആര്‍ ഗ്രേറ്റ്‌

    ReplyDelete


ഹഹഹ ..എന്നാ ഇഷ്ടമായില്ലേ??

Search This Blog