ആദ്യമേ പറഞ്ഞേക്കാം തങ്കമണി ഒരു സ്ത്രീ ആണു, വിടര്ന്ന മൂടും മുലയും ഉള്ള ഒത്ത ഒരു നാടന്‍ സ്ത്രീ ..അല്ല ഒരു നാടന്‍ പെണ്‍കുട്ടി,,,,നാട്ടിലെ കെട്ടിയിട്ട ചെരുപ്പകരുടെ എല്ലാം ഒരേ ഒരു സ്വപ്ന കാമുകി..
കവലേല് ചായ പീടിക നടത്തുന്ന ഗോപിയാശാന്റെ ഒരേഒരു മകള്‍.....,..മകള്‍ എന്നു പറഞ്ഞാല്‍ ആശാന് സ്വന്തം ബീജത്തില്‍ ഉണ്ടായി സ്വന്തം ഭാര്യുടെ ഗര്ഭാഗ്രിഹത്തില് വളര്‍ന്ന മോളല്ല കേട്ടോ ...അതൊക്കെ ഒരു കഥയാ..
കുട്ടനാട്ടില്നിന്നു റബ്ബര് കൃഷി നടത്താന്‍ മലയോരത്ത് ചേക്കേറി ഒടുവില്‍ രേബ്ബരിനു ഇടയില്‍ ഇടകൃഷി ആയി നെല്ല് നട്ട് വളര്‍ത്താന്‍ നോക്കി നാട്ടുകാരുടെ തലോടല്‍ ഏറ്റു വാങ്ങിയ കര്ഷക ശിരോമണി ഗോപിയാശാന്റെ കദന കഥ..അങ്ങനെ കൊണ്ട് മാത്രം (കൊടുത്തു ശീലമില്ല) വളര്ന്നു വളര്ന്നു കടങ്ങള്‍ കൂടിയ ഒരു പാവം എക്സ് കുട്ടനാടന്‍ ദുരാഗ്രഹി.മല കേറി കാലം കുറച്ചു കഴിഞ്ഞു.തണുപ്പുള്ള കോടമഞ്ഞും ഇച്ചിരി പട്ടയും അതിലേറെ പോത്ത് ഇറച്ചിയും കഴിച്ചു ഒറ്റമുറി പനം പായില്‍ രാത്രി കിടന്നു ഞെരി പിരി കൊള്ളുമ്പോള്‍ ആശാന് ഒരു ആഗ്രഹം ...കൈവലയത്തില്‍ ഒതുക്കാന്‍ ഒരു ചൂടന്‍ യന്ത്രം വേണം എന്നു.(അന്ന് തലയിണ ഇല്ല കേട്ടോ) എന്ന ചെയ്യാനാ....ആരോട് പറയും...കുട്ടനാട്ടില്‍ കൂടെയുള്ള പോളന്മാര് കെട്ടി രണ്ടും മൂന്നും വിളവെടുപ്പും നടത്തി പെന്ഷന് കിട്ടാരായി ..ആപ്പോള ആശാന്റെ അതിമോഹം....അങ്ങനെ ഇരിക്കുമ്പോള്‍ ആശാന് ഒരു ആഗ്രഹം ..കവലയില്‍ ഒരു ചായ പീടിക നടത്തിയാലോ...കിഴക്കൊന്നു തമിഴന്മാരും നാട്ടിലെ പോളന്മാരും അതി രാവിലെ ഒരു ചൂടു ചായ കുടിക്കാന്‍ കൊതിക്കുന്നത് ആശാന് തിരിച്ചറിഞ്ഞു ..അങ്ങനെ നാലും കൂടുന്ന കവലയില്‍ കുരിശടിയുടെ ഇപ്പുറം ആശാന് ഒരു കട അങ്ങ് തുറന്നു..രണ്ടു ഓലകുത്തി മറച്ചു രണ്ടു മുള കീറി ഒരു ബഞ്ച് ഉണ്ടാക്കി ദൈവ സഹായം ടീ ഷോപ്പ് തുറന്നു..
ആദ്യകാലങ്ങളില്‍ ആശാന് എല്ലാര്ക്കും കട്ടന്‍ കൊടുത്തു തുടങ്ങി....രാവിലെ ആയാല്‍ നല്ല വാഴയില അടയും. പാണ്ടികള് പാല് ചായ ചോദിച്ചു തുടങ്ങിയപ്പോള്‍ ആണു ആശാന് പാലിന്റെ കാര്യം ഓര്ത്തത് ...ഇവിടെ ഇപ്പം എവിടുന്നാ പാല് കിട്ടുന്നത് ..പാല് പാല് സര്വത്ര തുള്ളി കുടിക്കാന്‍ ഇല്ലത്ര" എന്നു പറഞ്ഞാ പോലെ ആയി ..റബ്ബര് പാല് ഇഷ്ടം പോലെ ..അത് കൊണ്ട് ചായ തളപ്പിക്കാന്‍ പറ്റുമോ??,,കിഴക്കും പാറയിലെ അന്നാമ ചേടത്തിയുടെ വീട്ടില്‍ പശു ഉണ്ട്...ചേട്ടത്തി ആണേല്‍ ആര്‍ക്കും ഒരു തുള്ളി പോലും കൊടുക്കതും ഇല്ല..എല്ലാം ചേട്ടത്തിയുടെ ഒരേ ഒരു മോള് സൂസി കൊച്ചിന്റെ സൌന്ദര്യത്തിനു വേണ്ടി സമര്പിചിരിക്കുവ....കെട്ടിയോന് ഇട്ടിട്ടു മലബാറിന് വണ്ടി കേരിയെങ്ങിലും അന്നമാചെടത്തി സൂസി കൊച്ചിന് ഇത് വരെ ഒരു കുറവും വരുത്തിയിട്ടില്ല .അഞ്ചു നേരവും ദിവസവും പാല് കുടിക്കുന്നത് കൊണ്ടാനോന്നു അറിയാന്‍ മേലാ സൂസി കൊച്ചു ഒരു നാടന്‍ പശു വിനെ പോലെയ....മുന്നും പിന്നും കണ്ടു കൊതിയോടെ നോക്കാത്തവര് ഈ അടിവാരത്തില്‍ ജീവനോടെ ഇല്ല....എന്തായാലും വരട്ടെ...അന്നമാചെടതിയോടു ചോതിച്ചുട്ടു തന്നെ കാര്യം ,,ആശാന് തീരുമാനിച്ചു ..
ചേടത്തിയെ ..എനിക്ക് കുറച്ചു പാല് വേണം സൂസി കൊച്ചു കുടിച്ചിട്ട് ബാക്കി ഉള്ളത് മതി...പീടികയില്‍ പാണ്ടികള് പാല് ചായ ചോദിക്കുന്നു....കട്ടന്‍ കുടിച്ചു അവര് മടുതൂന്നു....
അതിപ്പം എന്നതാ ഗോപിയെ...ഇവിട ഇപ്പം ഒരു തള്ളെ ഉള്ളു...അവല് രണ്ടാമത് പെറാന്‍ നില്ക്കുവ...അതിന്റെ ഇടയില്‍ ഞെക്കി ഞെക്കി ഒപ്പിക്കുന്നത് എന്റെ സൂസിക്ക് പോലും തികയുന്നില്ല..
ഇതിപ്പം ഗോപി ചോദിച്ചാല്‍ എങ്ങനാ ഇല്ലാന്ന് പറയുന്നത് ....എന്നതായാലും രാവിലെ വാ...രണ്ടു തോടം തരം...അത്രയേ പറ്റു....
അങ്ങനെ ആശാന് ചേടത്തിയുടെ പാല് ക്കാരന് ആയി....
ഇതിന്റെ ഇടയില്‍ കാ പറിക്കുന്ന മാസവും വെട്ടു കൃഷിയുടെ മാസവും കടന്നു പോയി,,,
തള്ള പശു പ്രേസവിക്കരായി....സൂസി കൊച്ചു മാനം മുട്ടെ വളരാനും തുടങ്ങി...അപ്പളും ആശാന് തന്റെ ഒറ്റമുറി പനം പായയില്‍ ഞെരി പിരി കൊണ്ട് കിടന്നു ഉറങ്ങി...
..സോസികൊച്ചിനു കിട്ടേണ്ട പാല് വിറ്റു ആശാന് കട അങ്ങ് വിപുലീകരിച്ചു .ദൈവ സഹായം ടീ ഷോപ്പ് ..ദൈവ സഹായം ഹോട്ടെല്‍ ആയി...അങ്ങനെ ഇരിക്കുമ്പോള്‍ ആശാന് ഒരു ആശ ..എന്നതായാലും സൂസിടെ പാലാണ് എന്നെ വലുതാക്കിയത് ..ഇനി ആ കൊച്ചിനെ അങ്ങ് കൂടെ പോരുപ്പിചാലോ....അന്നാമ ചെടതിയോടു ചോദിച്ചാലോ......അല്ല ഇപ്പം എന്നതാ എനിക്കൊരു കുഴപ്പം ..കവലയില്‍ നല്ല ഒരു കട ആയി
അത്യാവശ്യം സാമ്പത്തികം ഒക്കെ ആയി....പിന്നെ രണ്ടു മതം ...അതിപ്പം എന്നതാ മതം ഏതയാലും മനുഷ്യന് തിന്നാല്‍ പോരെ....ആശാന് ഉറപിച്ചു സൂസികൊച്ചു എന്റെ കാമധേനു തന്നെ
ഗോപിയെ ..ഞാനിപ്പം എന്നതാ പറയുന്നത് നിങ്ങടെ മനസ്സില്‍ ഇപ്പം ഇങ്ങനെ ഒരു ആശ ഉണ്ടേല്‍ ..എടിയെ സൂസിയെ ഈ ഗോപി പറയുന്നത് സത്യം ആന്നോടി??
അത് അമ്മച്ചി ഗോപിയേട്ടന്‍ ...എനിക്ക് ...എന്റെ.....മം....എനിക്ക് ഇഷ്ടമാണ് അമ്മച്ചിയെ....
എന്ന ഗോപിയെ ...പള്ളിയും പട്ടക്കാരും ഒന്നുംവേണ്ട....കൊച്ചിനെ നീ കൊണ്ടുപൊയ്ക്കോ... പിന്നെ ഒരു കാര്യം ...അവള്ക്കു ഒരു തുള്ളി പാലിന്റെ കുറവ് വരുത്തരുത്,,,,,എന്റെ റോസമ്മയുടെ കിടാവിനെ കൂടെ കൊണ്ട്പൊയ്ക്കോ.....തങ്കമണിയെ നീ പൊന്നുപോലെ നോക്കണം എന്റെ സൂസിയെ പോലെ....
കാലം കുറച്ചു കഴിഞു ..മലബാറില്‍ നിന്നു മണിമാരന്‍ തിരികെവന്നു അന്നമ്മ ചേടത്തിയെയും കൊണ്ട് പോയി,,,തണുപ്പുള്ള രാത്രികള്‍ ഒരു പാടുകഴിഞ്ഞു.....ഒറ്റമുറി പനംപാ മാറി പലക കട്ടില് വന്നു...എന്നിട്ടും സൂസികൊച്ചു ശര്ദിച്ചില്ല...ഒരു അനക്കവും ഇല്ല.....ദൈവമേ കവലയിലെ എന്റെ കട അന്യം നിന്നു പോകുമോ ...ആശാന് വിഷമിച്ചു ...സൂസികൊചിന്റെ പാല് കുടിക്കു ഒരു കുറവും ഇല്ല...
വൈകുന്നേരം കടയും അടച്ചു ഇച്ചിരി അന്തിക്കള്ളും മോന്തി മുണ്ട് ഉരിഞ്ഞു തോളത്തും ഇട്ടു കേന്ദ്ര ഭരണ പ്രദേശത്തിന് അല്പം കാറ്റും വെളിച്ചവും സൌജന്യമായി കൊടുത്തു ..ആശാന് ഒന്ന് ആടി ആടി ചെന്ന് കേറി,,,എടിയെ സൂസിയെ.....എന്റെ തങ്കമണിയെ..(ആശാന് സ്നേഹം കൂടുമ്പോള് സൂസിയെ തങ്കമണി എന്നു തങ്കമണിയെ സൂസിയെന്നും വിളിക്കും) കഞ്ഞി അനതിക്കോ വേഗം.....നല്ല തണുപ്പുണ്ട്...നമക്കൊന്നു പെരണ്ടാലോ....
മനുഷ്യ....ദേണ്ടെ നിങ്ങള് കൊച്ചു വര്ത്തമാനം പറഞ്ഞു ഇരുന്നോ ..തങ്കമാനിക്ക് എന്തോ ഒരു വ്യാകുലത....
ഇന്നത് ദിവസം അവള്‍ ഒരു തുള്ളി കാടി കുടിച്ചിട്ടില്ല ..എനിക്കൊരു സംശയം മനുഷ്യ ...അവള്ക്കു വയറ്റില്‍ ഉണ്ടോ എന്നു....??
നേരനോടി സൂസി നീ ഈ പറയുന്നത് .....തങ്കത്തിന് വിശേഷം ആയോ.....അതിപ്പം എങ്ങനാ ...ആശാന് തലയില്‍ ഒരു നൂറു ചോദ്യ ചിഹ്നഗല്‍ .....
അതെ എന്റെ മനുഷ്യ ..എന്നതായാലും ടൌണില്‍ ചെന്ന് വൈദ്യരെ ഒന്ന് കൊണ്ടുവാ....
അന്ന് രാത്രി ...ആശാനും സൂസികൊച്ചും തങ്ക മണികൊപ്പം തൊഴുത്തില്‍ അന്തി ഉറങ്ങി....(ഉറങ്ങിയില്ല എന്നു പിന്നെ ആശാന് പറഞ്ഞു)
കാലത്ത് ആശാന് ചെന്ന് വൈദ്യരെയും കൊണ്ട് വന്നു തങ്ക മണിയുടെ ഗര്ഭം സ്ഥിതീകരിച്ചു
.....
ഗോപിയെ ..എന്നാലും താന്‍ ആള് കൊള്ളമല്ലോ ...വൈദ്യരുടെ തമാശ....അത് ആശാന്റെ നെഞ്ചില്‍ ഒരു ഉള്ക്ക പോലെ വീണു കത്തി..
എടിയെ സൂസിയെ വൈദ്യര് തമശ പറഞ്ഞതാടി....നീ എന്നതിനാ കൊപിക്കുന്നത് .
അങ്ങനെ നാട്ടില്‍ മൊത്തം സംസാരം ആയി......തങ്കമാനിക്ക് ദിവ്യ ഗര്ഭം...
മച്ചി സൂസിയുടെ വീട്ടിലെ പശു തങ്ക മണിക്ക് ഗര്ഭം....ഗോപിയശന് അച്ഛനാകാന്‍ പോകുന്നു....തൊഴുത്തില്‍ നിന്നു വെളിയില്‍ ഇറങ്ങാത്ത തങ്ക മണിക്ക്ഗര്ഭം.....അടിവാരം മൊത്തം സംസാരം അത് മാത്രം ആയി....ആശാന് കട തുറക്കാതെ ആയി...
വീണ്ടും ഒറ്റമുറി പനം പായയില്‍ ഞെരി പിരി കൊള്ളാന്‍ തുടങ്ങി ആശാന്‍.....,.........സൂസി കൊച്ചു പാലുകുടി നിറുത്തി....
തങ്കമണിയുടെ വയറു വീര്ത്തു തുടങ്ങി.....പാവം ആശാന് ഇപ്പോള്‍ തൊഴിത്തില് തന്നെ ആയി കിടപ്പ്....സൂസികൊച്ചു തന്റെ ഭര്ത്താവിന്റെ അപഥ സന്ജരാതെ ഓര്ത്തു നെടു വേര്പിട്ടു കിടന്നു കരയല്‍ ശീലമായി
എന്നാലും എന്റെ തങ്ക മണി നീ ഇത് ചെയ്തല്ലോ...ആശാന് കരച്ചില് പതിവാക്കി...
തങ്കമണി മാസം തികയാറായി....ആശാന്റെ എല്ലുകളും തെളിയാരായി....
ഇടവപാതി ഇടി കുത്തി പെയ്യാന്‍ തുടങ്ങി....ഒടുക്കത്തെ മിന്നലും......തൊഴുത്തില്‍ കിടക്കുന്ന തങ്കമണിയുടെ മുഖത്തെ വേദന ആശാന് മിന്നലിന്റെ വെളിച്ചത്തില്‍ മനസ്സിലാക്കി.....എന്തോ സംഭവിക്കാന്‍ പോകുന്നു.....തന്കമനിക്ക് നോവ് തുടങ്ങി....എടി സൂസിയെ....ആശാന് കിടന്നു വിളിച്ചു.....എവിടെ സൂസികൊച്ചു തന്റെ വിധിയില്‍ മനം നൊന്തു നേരത്തെ മയങ്ങി...മഴ തകര്ത്തു പെയ്യാന്‍ തുടങ്ങി.....ഇടയ്ക്കു ടോര്ച്ചടിക്കുന്ന മിന്നല്‍ വെട്ടത്തില്‍ ആശാന് തങ്കമണിയുടെ നോവ് തിരിച്ചറിഞ്ഞു.....
ആശാന് തങ്കമണിയുടെ തല തന്റെ മടിയില്‍ വെച്ച് തലോടി......തങ്കമണിയുടെ കണ്ണുനീര് ആശാന്റെ കൈവെള്ളകളില്‍ പതിച്ചു....
ബ്രെ.....ബ്രെ......ബ്രെ.....
തങ്കമണി പെറ്റു....തങ്കമണി പെറ്റു........ആശാന് തുള്ളിച്ചാടി......ഒരു പടക്കന്‍ മിന്നല്‍ .. ആശാന് തങ്കമണിയുടെ കൊച്ചിന്റെ മുഖതോട്ടു നോക്കി.......സന്തോഷം കൊണ്ട് ആശാന് വീര്‍പ്പുമുട്ടി.....അല്ല...അല്ല......!!!
നേരം ചര പര വെളുത്തു.....എടിയെ സൂസി കൊച്ചെ......ഒന്ന് ഇങ്ങു വന്നെടി വേഗം....നമ്മുടെ തങ്കമണി പെറ്റു......നീ വാ വേഗം .
സൂസി അലസമായി തോഴുതിലോട്ടു വന്നു.....എടി നോക്ക് കിടാവിന്റെ മുഖതോട്ടു നീ നോക്കിക്കേ....ഈ ചന്ദ്രക്കല നീ കണ്ടിടുണ്ടോ....
ഗോപിയേട്ട.....ഇത് ,,അറവു മമ്മദിന്റെ കൂറ്റന്റെ മുഖത്തുള്ളത് പോലെ....
പോലെ അല്ലേടി ...ഇത് അത് തന്നെ ആന്നു......ഡാ മമ്മദി..കോപ്പേ........എവിടെ ആടാ നീ... ആശാന് അലറി പാഞ്ഞു.....
ഇടവപ്പാതി അടിച്ചു തകര്ത്തു ...വിടപറഞ്ഞു....
ഒരു മിഥുന സന്ധ്യ.....
ആശാനെ(സ്നേഹം കൂടുമ്പോള് സൂസി കൊച്ചു അങ്ങനെ ആന്നു) .....എനിക്ക് .....എന്തോപോലെ....
എന്നതാ സൂസിപെണ്ണെ(സ്നേഹം കൂടുമ്പോള് ആശാന്‍ അങ്ങനെ ആന്നു.),,,
ആശാനെ ..നാളെ വരുമ്പോള്‍......,.....എനിക്ക് ഇച്ചിരി മാങ്ങ വേണം.......സൂസി ആശാന്റെ നെഞ്ചില്‍ കടിച്ചു....
തൊഴുത്തില്‍ തങ്കമണി തന്റെ കന്നി പ്രേസവതിന്റെ ആലസ്യത്തില്‍ മയങ്ങുന്നു....!
____________________________________________________________________________